മാവൂർ : മുക്കം അഗ്നി രക്ഷാ നിലയത്തിൻ്റെ ഹൃദയപൂർവ്വം പദ്ധതിക്ക് പിന്തുണയുമായി മാവൂർ പ്രസ് ക്ലബ് ആൻ്റ് പ്രസ് ഫോറം. ഒരു വണ്ടി നിറയെ ഭക്ഷ്യവസ്തുകൾ എത്തിച്ചു നൽകിയാണ് മാവൂർ പ്രസ് ക്ലബ് ആൻ്റ് പ്രസ് ഫോറം മാതൃകയായത്. ഹൃദയപൂർവ്വം പദ്ധതിക്ക് വിഭവ വണ്ടിയിലൂടെ പിൻ തുണ എന്ന പേരിലാണ്
ഭക്ഷ്യ സാമഗ്രികൾ എത്തിച്ചത്.
തെരുവുകളിലും മറ്റുമായി ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷണം പാകം ചെയ്ത് എത്തിച്ചു നൽകുന്ന പദ്ധതിയാണ് ഹൃദയപൂർവ്വം. മുക്കം ഫയർ സ്റ്റേഷന് കീഴിലുള്ള കോഴിക്കോട് മലപ്പുറം ജില്ലകളിലായി 12 പഞ്ചായത്തുകളിലും മുക്കം മ്യൂസിപ്പാലിറ്റിയിലുമായി ദിവസവും മുന്നൂറിലധികം പേർക്കാണ് ഇവർ ഭക്ഷണമെത്തിക്കുന്നത്.
അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും മുതൽ കിഴങ്ങുവർഗ്ഗങ്ങൾ വരെയുള്ളവയാണ് മുക്കം അഗ്നി രക്ഷാ നിലയത്തിൻ്റെ കമ്മ്യൂണിറ്റി കിച്ചണിലെത്തിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തനത്തിനൊപ്പം നാടിൻ്റെ മനസറിഞ്ഞ് പിന്തുണ നൽകുന്ന മാവൂർ പ്രസ് ക്ലബ്ബ് സമൂഹത്തിന് വലിയ പ്രചോദനമാണ് നൽകുന്നതെന്ന് എം.പി.പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം.ഉസ്മാൻ അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, മാവൂർ ഗ്രാമപഞ്ചായത്തംഗം കെ.ഉണ്ണികൃഷ്ണൻ, ചാത്തമംഗലം ഗ്രാമ പഞ്ചായത്തംഗം വിശ്വൻ വെള്ളലശ്ശേരി, മാവൂർ പ്രിൻസിപ്പൽ എസ്.ഐ. രാംകുമാർ, മാവൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് വളപ്പിൽ റസാഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂർ യൂണിറ്റ് പ്രസിഡണ്ട് നാസർ മാവൂരാൻ, മാവൂർ പ്രസ് ക്ലബ് സെക്രട്ടറി ശൈലേഷ് അമലാപുരി, പെരുമണ്ണ പ്രസ് ക്ലബ്ബ് ജനറൽ സെക്രട്ടറി ലത്തീഫ് പയ്യടി മേത്തൽ, മാവൂർ പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ലത്തീഫ് കുറ്റിക്കുളം, ജോയൻറ് സെക്രട്ടറി അമീൻ ഷാഫിദ്, ട്രഷറർ ഷമീർ പാഴൂർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വിഭവ വണ്ടിയുടെ ഫ്ലാഗ് ഓഫും എം.പി.നിർവ്വഹിച്ചു. മുക്കം അഗ്നി രക്ഷാ നിലയത്തിൽ സ്റ്റേഷൻ ഓഫീസർ കെ.പി. ജയപ്രകാശ്, അസിസ്റ്റൻ്റ് ഓഫീസർ എൻ.വിജയൻ സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ ചേർന്ന് വിഭവ വണ്ടിയെ സ്വീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








