തിരുവനന്തപുരം: കുടുംബശ്രീദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതനിരപേക്ഷതയും ഒരുമയുമാണ് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമസ്തമേഖലകളിലും ഫലപ്രദമായ സേവനം നൽകാൻ കുടുംബശ്രീയ്ക്ക് ഇന്നു സാധിക്കുന്നു. സർക്കാരിന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ സ്തുത്യർഹമായ പങ്കാണ് ഈ കൂട്ടായ്മ വഹിക്കുന്നതെന്ന് പിണറായി പറഞ്ഞു,
സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിൽ കുടുംബശ്രീ നട്ടെല്ലായി പ്രവർത്തിച്ചു മെയ് 17′ കുടുംബശ്രീ ദിനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. കുടുംബശ്രീയുടെ 25-ആം വാർഷികത്തോട് അനുബന്ധിച്ചാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. നാടിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും വലിയ പങ്കു വഹിച്ച കുടുംബശ്രീ വനിതാ കൂട്ടായ്മയ്ക്ക് അർഹിക്കുന്ന അംഗീകാരമാണ് ഇതിലൂടെ സമ്മാനിക്കുന്നതെന്ന് കുടുംബശ്രീയുടെ രജതജൂബിലിയോടനുബന്ധിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലും വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









