ചെറൂപ്പ: മെഡിക്കൽ കോളേജ് ഹെൽത്ത് യൂണിറ്റ് ചെറുപ്പയിലെ അടച്ചുപൂട്ടിയ ക്യാഷ്യലിറ്റി തുറന്നു പ്രവർത്തിക്കുക! ഡോക്ടർമാരുടെ സേവനം 24 മണിക്കൂറാക്കുക! ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗ തീരുമാനങ്ങൾ നടപ്പിലാക്കുക! തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആശുപത്രി മാനേജിംഗ് കമ്മിറ്റി ആശുപത്രി ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എച്ച്എംസി മെമ്പർ കെ സി വത്സരാജ് അധ്യക്ഷനായി. ടി മുഹമ്മദാലി,വിഎസ് രഞ്ജിത്ത്, സത്യൻ കളരിക്കൽ തുടങ്ങിയവർ സംസാരിച്ചു. എ.കെ മുഹമ്മദാലി, നിതീഷ് നങ്ങാലത്ത് പി, സുനോജ് കുമാർ എന്നിവർ സമരത്തിന് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








