ജയ്സാല്‍മീര്‍:ജയ്‌സാൽമീറിലെ ലോംഗെവാല പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ചു. അതിർത്തികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായ മറുപടി നല്കുമെന്നു ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പ് നൽകി.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നർവാനെ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സ്വന്തം ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് പാക്കിസ്ഥാന്‍ ഇടയ്ക്കിടെ ഇന്ത്യയെ ആക്രമിക്കുന്നതെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഇപ്രകാരം ചെയ്യുന്നതിലൂടെ പാകിസ്ഥാന്റെ വികൃതമുഖം ലോകത്തിനു മുന്നില്‍ അനവൃതമായിരിക്കുകയാണ്.
പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നത് ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിര്‍ത്തിയിലെ ചെക്പോസ്റ്റായ ലോംഗേവാലയിലേക്കുള്ള യാത്രയ്ക്കിടയില്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സൈനികര്‍ നല്‍കിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പമല്ലാതെ ദീപാവലി ആഘോഷം പൂര്‍ണമാകില്ലെന്ന് വ്യക്തമാക്കി.
സ്ഥാനമേറ്റത് മുതല്‍ ഓരോ ദീപാവലിയും സൈനികര്‍ക്കൊപ്പം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, 1971 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍, ധീരന്മാര്‍ നെഞ്ചുറപ്പിച്ചു നിന്ന ലോംഗേവാലയിലെ പോരാട്ട ഭൂമിയാണ് ഇക്കുറി ആഘോഷത്തിനായി തിരഞ്ഞെടുത്തത്. 2014 ൽ പ്രധാനമന്ത്രിയായതിനുശേഷം ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സൈനികരോടൊപ്പം മോദി ദീപാവലി ആഘോഷിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









