യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കൂടുതൽ തെളിവുകൾ. പരാതിക്കാരിയുടെ വീട്ടിൽനിന്ന് എൽദോസിന്‍റെ വസ്ത്രങ്ങൾ കണ്ടെടുത്തെന്ന് അന്വേഷണസംഘം . പരാതിക്കാരിയുടെ പേട്ടയിലെ വീട്ടിൽനിന്നാണ് എൽദോസിന്റെ ടി–ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തത്. മദ്യക്കുപ്പിയും ഇവിടെനിന്നു ലഭിച്ചു.അതെ സമയം മദ്യക്കുപ്പിയിലെ വിരലടയാളം എൽദോസിന്റെ ആണോയെന്ന് പരിശോധിക്കും. സെപ്റ്റംബർ 15ന് വീട്ടിൽ വന്ന് പോയപ്പോൾ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. ഇതു ശരിവയ്ക്കുന്ന മറ്റു ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന. എട്ടാം ദിനവും ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിയെ പിടികൂടാനായില്ലങ്കിലും തെളിവുകൾ പരമാവധി ശക്തമാക്കുകയാണ് അന്വേഷണ സംഘം. എംഎൽഎക്കെതിരെ വധശ്രമക്കുറ്റം ചുമത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








