മലപ്പുറം: 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം സ്ഥാനാർഥികളുടെ ശതമാനം നിരത്തി സത്താർ പന്തല്ലൂർ. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ തുടരുകയാണെന്നും മേൽ കണക്കുകളുടെ അടിസ്ഥാനത്തിൽ ആരൊക്കെ എങ്ങനെയൊക്കെ പരിഗണിക്കുന്നുവെന്ന് സമുദായം പരിശോധിക്കുമെന്നും സത്താർ പന്തല്ലൂർ കൂട്ടിച്ചേർത്തു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
സ്ഥാനാർത്ഥികളെ
പ്രഖ്യാപിക്കുന്നവരോട്അധികാര പങ്കാളിത്തം ഓരോ സമുഹത്തിൻ്റേയും നിലനില്പിനും വളർച്ചക്കും അനിവാര്യമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുതൽ പാർലമെൻ്റ് വരെ അത് ആവശ്യമാണ്. മത ന്യൂനപക്ഷങ്ങളെ / മുസ് ലിംകളെ ഉയർന്ന തലങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിൽ മുഖ്യധാരാ പാർട്ടികൾ വലിയ സൂക്ഷ്മത കാണിക്കാറുണ്ട്. ഓരോ പ്രദേശങ്ങൾക്കും സമൂഹങ്ങൾക്കും വേദികൾക്കും അനുസരിച്ച് അഭിനയ മികവും പ്രകടിപ്പിക്കാറുണ്ട്. 2015ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആകെ അംഗങ്ങളുടെ എണ്ണം 21865 പേർ. അതിൽ മുസ് ലിംകൾ 4176 പേർ അഥവാ 19.1% മാത്രം. 26 ശതമാനത്തിന് മുകളിൽ ജനസംഖ്യയുള്ള കേരള മുസ് ലിംകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാര പങ്കാളിത്തം ഇങ്ങനെയാണ്. അതിൽ പകുതിയോളം മുസ് ലിം സാമുദായിക രാഷ്ട്രീയ പാർട്ടിയായ മുസ് ലിം ലീഗ് പ്രതിനിധികളാണ്.
സി.പി.എം ആകെ അംഗങ്ങൾ 8395/മുസ് ലിംകൾ 851(10.14%)
സി.പി.ഐ ആകെ അംഗങ്ങൾ 1376/മുസ് ലിംകൾ 109(7.92%)
കോൺഗ്രസ്സ് ആകെ അംഗങ്ങൾ 5768/മുസ് ലിംകൾ 676(11.72 %)
മുസ് ലിം ലീഗ് ആകെ അംഗങ്ങൾ 2150 / മുസ് ലിംകൾ 1926(89.56%)തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ തുടരുകയാണ്. മേൽ കണക്കുകളുടെ അടിസ്ഥാനത്തിൽ ആരൊക്കെ എങ്ങനെയൊക്കെ പരിഗണിക്കുന്നുവെന്ന് സമുദായം പരിശോധിക്കും. നമുക്ക് കാത്തിരുന്നു കാണാം. സമുദായം വോട്ട് ബാങ്കല്ല; പ്രബുദ്ധരായ വോട്ടർമാരാണ്.
–സത്താർ പന്തലൂർ–
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









