തിരൂര്‍: മംഗലം ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തന പരിധിയായി 2014ല്‍ രൂപീകരിച്ച മംഗലം കേര കര്‍ഷക ഫെഡറേഷനെ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരത്തിന് തിരഞ്ഞെടുത്തു.
കേന്ദ്ര നാളികേര വികസന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മികച്ച ഫെഡറേഷനുകള്‍ക്കുള്ള അവാര്‍ഡിനാണ് കഴിഞ്ഞ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി മംഗലം ഫെഡറേഷനെ തിരഞ്ഞെടുന്നത്. കര്‍ഷകര്‍ക്ക് വളം, ഇടവിള, തെങ്ങ് വെട്ടിമാറ്റല്‍, ഉപകരണങ്ങള്‍, നഴ്സറി എന്നിവ വഴി ഏതാണ്ട് ഒരുകോടിയില്‍ പരം രൂപയുടെ സഹായങ്ങളാണ് ഫെഡറേഷന് കര്‍ഷകര്‍ക്ക് 2017-18 കാലഘട്ടത്തില്‍ ലഭ്യമാക്കിയത്.
സംസ്ഥാനത്ത് തന്നെ ആറുവര്‍ഷത്തിലധികമായി കര്‍ഷകരില്‍ നിന്നും നാളികേരം സംഭരിക്കുന്ന കേരളത്തിലെ ഏക സംഘടന കൂടിയാണ് മംഗലം ഫെഡറേഷന്. ഇതുകൂടി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ ഒരു നാളികേര സംഭരണ കേന്ദ്രമായി ഫെഡറേഷനെ തിരഞ്ഞെടുത്തത്. അവാര്‍ഡ് ലോക നാളികേര ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ സമ്മാനിക്കും. അവാര്‍ഡ് സ്വീകരിക്കുന്നതിന് ഫെഡറേഷന് ഭാരവാഹികളായ കെ.കെ.മുഹമ്മദലി ഹാജി, ഇബ്രാഹിം ചേന്നര, വി.വി.ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതംഗ സംഘം ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







