കോഴിക്കോട്: ജില്ലയില്‍ നിപ ബാധിച്ച കുട്ടിയുടെ മരണത്തെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കുട്ടിക്ക് വിട്ടുമാറാത്ത പനികാരണം സാമ്ബിള്‍ എടുക്കുന്നതിന് മുമ്ബ് മസ്തിഷ്ക ജ്വരവും മരുന്നുകളോട് പ്രതികരിക്കാത്ത വിധത്തില്‍ ആവര്‍ത്തിച്ചുള്ള അപസ്മാരവും ഉണ്ടായിരുന്നു. ഈ ലക്ഷണങ്ങളെ തുടര്‍ന്നാണ് സ്രവ സാമ്ബിളുകള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചത്.
സിറം, പ്ലാസ്മ, സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് എന്നീ മൂന്ന് സാമ്ബിളുകള്‍ പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് അയക്കുകയും മൂന്നു സാമ്ബിളുകളും പോസിറ്റിവാകുകയും ചെയ്ത ശേഷമാണ് നിപ വൈറസ് ബാധയാണെന്ന് സ്‌ഥിരീകരിച്ചത്. മറിച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കാന്‍ ശ്രദ്ധിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









