ന്യൂഡൽഹി : നിപ വൈറസ് ബാധയുടെ ചികിത്സയ്ക്കായി ഇന്ത്യ 20 ഡോസ് മോണോക്ലോണൽ ആന്റിബോഡികൾ കൂടി ഓസ്‌ട്രേലിയയിൽ നിന്ന് വാങ്ങുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
2018ൽ രാജ്യത്ത് നിപ സ്ഥിരീകരിച്ചപ്പോഴും ഓസ്‌ട്രേലിയയിൽ നിന്നാണ് മരുന്ന് എത്തിച്ചത്. രാജ്യത്ത് നിലവിൽ പത്ത് രോഗികൾക്ക് മാത്രമാണ് മരുന്ന് ഉള്ളതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബാൽ പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ ഒരു രോഗിക്കും മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടില്ല. ഓസ്ട്രേലിയയിൽ നിന്ന് 20 ഡോസ് മരുന്നുകൾ കൂടി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അണുബാധയുടെ പ്രാരംഭ ഘട്ടത്തിൽ രോഗികൾക്ക് മരുന്ന് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് പുറത്ത് നിപ വൈറസ് ബാധിച്ച 14 രോഗികൾക്ക് മോണോക്ലോണൽ ആന്റിബോഡികൾ നൽകിയിട്ടുണ്ടെന്നും അവരെല്ലാം അതിജീവിച്ചിട്ടുണ്ടെന്നും കേരളത്തിൽ അണുബാധ തടയാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം ഉറപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.