മസ്കത്ത്: തങ്ങളുടെ ബോയിംഗ് 787, 737 വിമാനങ്ങളുടെ ഇന്ധന സ്വിച്ച് മെക്കാനിസങ്ങളില്‍ മുൻകരുതല്‍ പരിശോധനകള്‍ നടത്തിയതായി ഒമാൻ എയർ. ഒമാൻ എയറിന് എട്ട് ബോയിംഗ് 787 വിമാനങ്ങളും 23 ബോയിംഗ് 737 വിമാനങ്ങളുമാണുള്ളത്.
“നിയന്ത്രണ മാർഗനിർദേശങ്ങള്‍ക്ക് അനുസൃതമായി, ഞങ്ങളുടെ എല്ലാ ബോയിംഗ് 787, 737 വിമാനങ്ങളിലും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, മുൻകരുതല്‍ നടപടിയായി അധിക ഇന്ധന സ്വിച്ച് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.” ഒമാൻ എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ക്യാപ്റ്റൻ നാസർ അല്‍ സല്‍മി ടൈംസ് ഓഫ് ഒമാന്‍ നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബോയിംഗും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഇന്ധന സ്വിച്ച് ലോക്കുകളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും, ഒമാൻ എയർ, എത്തിഹാദ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ വിമാന കമ്ബനികള്‍ പ്രവർത്തന ഉറപ്പും സുരക്ഷാ തുടർച്ചയും ഉറപ്പാക്കാൻ അധിക മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സിവില്‍ ഏവിയേഷൻ റെഗുലേറ്റർ, എല്ലാ ബോയിംഗ് 787, 737 വിമാനങ്ങളിലും ഇന്ധന സ്വിച്ച് ലോക്കിംഗ് മെക്കാനിസങ്ങളുടെ മുൻകരുതല്‍ പരിശോധനകള്‍ ജൂലൈ 21-നകം നടത്താൻ വിമാന കമ്ബനികള്‍ക്ക് നിർദേശം നല്‍കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









