ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു.ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തൈകൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന് ഉറപ്പ് വരുത്തി സർക്കാർ ഇതര സ്ഥാപനങ്ങൾക്കും തൈകൾ ലഭ്യമാക്കും. സൗജന്യ തൈകൾ വിൽക്കുകയോ നടാതെ മാറ്റി വയ്ക്കാനോ പാടില്ല. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കും.
കൊല്ലം വന മേഖലയിലായി (തിരുവനന്തപുരം-207000, കൊല്ലം-203500, പത്തനംതിട്ട-163000, ആലപ്പുഴ-225000,കോട്ടയം-200000)ആകെ 9,98,500 തൈകള്‍ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
എറണാകുളം റീജനില്‍ (എറണാകുളം-210000,ഇടുക്കി-205000,തൃശൂര്‍-225000,പാലക്കാട്-220000) ആകെ 86,00,00 തൈകളും സജ്ജമാക്കി.
കോഴിക്കോട് വനം റീജനില്‍ (കാസറകോഡ്-52700, കണ്ണൂര്‍-50000, കോഴിക്കോട്-40000, വയനാട്-40000, മലപ്പുറം-50000) ആകെ 23,27,00 തൈകളും വിതരണത്തിന് തയാറാണ്.
ഇത്തരത്തില്‍ ആകെ 20,91,200 തൈകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്.തൈകള്‍ അതത് വനം വകുപ്പ് ഓഫീസുകളില്‍ നിന്നും ജൂണ്‍ അഞ്ചു മുതല്‍ 2023 ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








