സ്ത്രീകളില്‍ സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞ അസുഖങ്ങളിലൊന്നാണ് അണ്ഡാശയ മുഴകള്‍. സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ക്യാന്‍സറുകളില്‍ ഒന്നാണ് അണ്ഡാശയ അര്‍ബുദം.
കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല, വയറിനകത്ത് ചെറിയ തോതിലുള്ള വേദന, പുറം വേദന, വയറ്റില്‍ അസ്വസ്ഥത, വിശപ്പില്ലായ്മ, എന്തെങ്കിലും കഴിച്ചാല്‍ വയറു വീര്‍ക്കുന്ന അവസ്ഥ തുടങ്ങി തീര്‍ത്തും സാധാരണമായ ലക്ഷണങ്ങള്‍ മാത്രം വന്ന് ഡോക്ടറെ സമീപിക്കുകയും എന്നാല്‍ പരിശോധനയുടെ ഫലം വരുമ്പോള്‍ രോഗികള്‍ ഞെട്ടിപ്പോകുകയും ചെയ്യുന്ന അവസ്ഥയാണ് ഓവേറിയന്‍ കാന്‍സര്‍ അഥവാ അണ്ഡാശയ അര്‍ബുദം.
കുട്ടികളുണ്ടാകാത്ത സ്ത്രീകളിലും നേരത്തെ ആര്‍ത്തവം ആരംഭിക്കുകയും വൈകി മാത്രം ആര്‍ത്തവവിരാമം സംഭവിക്കുകയും ചെയ്യുന്ന സ്ത്രകളിലും എപ്പിത്തീലിയല്‍ അണ്ഡാശയ ക്യാന്‍സറിനുള്ള സാധ്യത അധികമാണ്. കുഞ്ഞുങ്ങളുണ്ടാകുന്നതിനായി നടത്തുന്ന ഫെര്‍ട്ടിലിറ്റി ചികിത്സകളില്‍ സംഭവിക്കുന്ന ആവര്‍ത്തിച്ചുള്ള അണ്ഡോത്പാദനവും അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജനിതക ഘടകങ്ങളും ഇതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. 60 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് അധികമായി കാണാറുള്ളത്. അണ്ഡാശയ അര്‍ബുദമുള്ള സ്ത്രീകളുടെ അടുത്ത ബന്ധുക്കള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കാണുന്നുണ്ട്.അണ്ഡാശയ അര്‍ബുദം ആദ്യഘട്ടത്തില്‍ വളരെ കുറഞ്ഞ ലക്ഷണങ്ങള്‍ മാത്രമേ പ്രകടിപ്പിക്കാറുള്ളൂ. പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കാതെയുമിരിക്കാം.
അടിവയറ്റില്‍ വലിയ -മുഴ പോലെ -പിണ്ഡം അനുഭവപ്പെടുക, ഭാരക്കുറവ്, ഓക്കാനം, മൂത്രസഞ്ചിയിലും മലാശയത്തിലും മര്‍ദ്ദം അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍, മൂത്രമൊഴിക്കുന്നതിന്റെയും മലവിസര്‍ജ്ജനത്തിന്റെയും ആവൃത്തി വര്‍ധിപ്പിച്ച് മലബന്ധത്തിലേക്ക് നയിക്കുന്നു. ക്ഷീണം, വിശപ്പില്ലായ്മ, വയറു വീര്‍ക്കുക എന്നിങ്ങനെ പൊതുവായ പ്രത്യേക ലക്ഷണങ്ങളും കാണാം. അടിവയര്‍-വയറുവേദന, വയറിന്റെ വലിപ്പവും വീക്കവും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വയറു നിറഞ്ഞതായി തോന്നല്‍ എന്നിവ അണ്ഡാശയ അര്‍ബുദ സാന്നിധ്യത്തിന്റെ ലക്ഷണങ്ങളാവാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









