പാലാരിവട്ടം മേൽപ്പാലം തകർച്ചയിൽ നഷ്ടപരിഹാരം തേടി സർക്കാർ. പാലം നിർമിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചു. പാലം പതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആർ ഡി എസ് കമ്പനിക്ക് നോട്ടീസ് നൽകിയത്.
പാലം നിർമിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റിയതായും ഇത് സർക്കാരിന് വലിയ നഷ്ടമുണ്ടാക്കിയതായും നോട്ടീസിൽ പറയുന്നു. കരാർ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യതയുണ്ടെന്നും നോട്ടീസിൽ പറയുന്നു.
2016 ഒക്ടോബർ 16നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപാലം യാത്രക്കാർക്കായി തുറന്നു കൊടുത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിടുകയും ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുമ്പേ പാലത്തിന്റെ സ്ലാബുകളിൽ വിള്ളൽ കാണുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








