രാജ്യത്ത് ഇന്ധനവില തുടർച്ചയായ ആറാം ദിവസവും വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് ഉയർന്നത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 82.54 രൂപയായി. ഡീസലിന് ലിറ്ററിന് 74.44 രൂപയാണ്. ഒമ്പത് ദിവസത്തിനിടെ ഡീസലിന് 1.80 രൂപയാണ് വർധിച്ചത്. പെട്രോളിന് 1.09 രൂപയുടെയും വർധനവുണ്ടായി.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലെ ഇന്ധനവിലയിലും മാറ്റമുണ്ടായതെന്ന് കമ്പനികൾ പറയുന്നു. രണ്ട് മാസമായി നിർത്തിവെച്ചിരുന്ന പ്രതിദിന വിലവർധനവ് നവംബർ 20 മുതലാണ് കമ്പനികൾ പുനാരാരംഭിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









