ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില ആദ്യമായി 100 രൂപ കടന്നു. രാജസ്ഥാനിലെ ഗംഗനഗറിൽ പെട്രോൾ വിലയിൽ സെഞ്ചുറി രേഖപ്പെടുത്തി. ഇന്ന് പെട്രോൾ വില 25 പൈസയും ഡീസലിന് 26 പൈസയും ഉയർത്തി. ഇതോടെ ഗംഗാനഗറില്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പമ്ബുകളില്‍ പെട്രോള്‍ വില 100.13 രൂപയിലെത്തി. തുടര്‍ച്ചയായ പത്താം ദിനമാണ് രാജ്യത് ഇന്ധനവില കുതിച്ചത് . രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയര്‍ന്ന വാറ്റ് ഈടാക്കുന്നത് രാജസ്ഥാനിലാണ്.
അതെ സമയം ഭോപ്പാലില്‍ പെട്രോളിന്റെ വില ലിറ്ററിന് 100 ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിഷേധവും രൂക്ഷ പരിഹാസവുമായി ജനം രംഗത്തെത്തിയിരുന്നു .ബാറ്റും ഹെല്‍മറ്റുമായി പെട്രോള്‍ പമ്ബിലെത്തിയാണ് വില വര്‍ധനവിനെതിരെ ഭോപ്പാല്‍ സ്വദേശി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









