സ്വകാര്യ ആശുപത്രിയില്‍ കൂടെ ജോലിചെയ്യുന്ന യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ് (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
യുവതിയെ ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി മയക്കിക്കിടത്തിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരിന്നു. സെപ്റ്റംബര്‍ 12 ന് വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം നടന്നത്. ജോണിന്റെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ യുവതിക്ക് നിര്‍ബന്ധിച്ചു മദ്യം കലര്‍ന്ന ജ്യൂസ് നല്‍കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് മയക്കിക്കിടത്തിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








