ആലപ്പുഴ: പാലക്കാട് നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ റോഡിൽ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. കോരട്ടിക്കാട് സ്വദേശിയായ ബിന്ദു (32) വിനെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്.
ബിന്ദുവും ഭർത്താവ് ബിനോയിയും നാല് വർഷമായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു. എട്ട് മാസം മുമ്പാണ് ഇരുവരും നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടയിൽ, ബിന്ദു മൂന്ന് തവണ വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോയി. ഒടുവിൽ ഇക്കഴിഞ്ഞ 19 ന് വീട്ടിലെത്തി. അതേ ദിവസം കുറച്ച് ആളുകൾ വീട്ടിൽ വന്ന് സ്വർണം ആവശ്യപ്പെട്ടിരുന്നു.
അന്ന് മടങ്ങിയവർ കൂടുതൽ ആളുകളുമായി വന്നു വീടിന്റെ വാതിൽ തകർത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്റെ പിന്നിൽ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് കുടുംബത്തിന്റെ മൊഴി.
ബിന്ദുവിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇത് ഉറപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടിട്ടുണ്ട്. ഖത്തറിലെ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ചുരുങ്ങിയ സമയത്തിനുളളിൽ നിരവധി തവണ കേരളത്തിൽ വന്നുപോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാസ്പോർട്ട് അടക്കമുളള രേഖകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









