കാസർകോട് : മാര്‍ച്ച് 10,11,12 തിയ്യതികളില്‍ മുഹിമ്മാത്തില്‍ നടക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ കോണ്‍ഫറന്‍സായ പ്രൊഫസമ്മിറ്റിന്റെ ഭാഗമായി നേതൃസംഗമം സംഘടിപ്പിച്ചു. പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന സംഗമം മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് കേരള പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍, സി എന്‍ ജഅ്ഫര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഉമര്‍ സഖാഫി കർന്നൂർ, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് ഹാമിദ് അഹ്ദൽ, സയ്യിദ് ആശിഖ് കോയ, ഡോ എം എസ് മുഹമ്മദ് കോഴിക്കോട്, ഇല്യാസ് സഖാഫി കൂമണ്ണ, അബ്ദുല്‍ റഷീദ് സഅദി, ഫാറൂഖ് കുബണ്ണൂര്‍, തസ്ലീം കുന്നില്‍, സിദ്ദീഖ് സഖാഫി, സഈദലി ഇരുമ്പുഴി, മുര്‍ഷിദ് പുളിക്കൂര്‍, ബാദുഷ സുറൈജി, ഇര്‍ഷാദ് കളത്തൂര്‍ സംബന്ധിച്ചു. മുഹമ്മദ് നംഷാദ് സ്വാഗതവും അബൂസാലി നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







