തേവര (കൊച്ചി): പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം പങ്കെടുക്കുന്ന യുവം-23 പരിപാടി നടക്കുന്ന സേക്രഡ് ഹാര്‍ട്ട് കോളേജിന് മുന്നില്‍ പ്രതിഷേധം. ‘മോദി ഗോബാക്ക്’ വിളികളുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരം കനത്ത പോലീസ് വലയത്തിലായിരിക്കെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് രംഗത്തെത്തിയത്.
സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ രംഗത്തെത്തി. എന്നാല്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന പോലീസ് സംഘം ഉടന്‍ പ്രതിഷേധക്കാരനെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം 12-ഓളം പേരെയാണ് പോലീസ് നേരത്തെതന്നെ കരുതല്‍ തടങ്കലിലാക്കിയിട്ടുള്ളത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി രണ്ടായത്തിലധികം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. ആറ് എസ്.പി മാരുടെ നേതൃത്വത്തിലാണ് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍. സുരക്ഷാ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









