തിരുവനന്തപുരം: എംസി ജോസഫൈൻ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്ഥാനം രാജിവച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. വിവാദം ജോസഫൈൻ വിശദീകരിച്ചെങ്കിലും നേതൃത്വ തലത്തിൽ പിന്തുണ ലഭിച്ചില്ല. പാർട്ടിയോട് ജോസഫൈന്റെ പ്രതികരണം പരസ്യമായി അവഹേളിക്കുന്നതാണെന്ന് വിമർശനം ഉയർന്നു. സ്ഥാനം രാജിവെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








