രാഹുൽ ഗാന്ധി എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്തസംഭവം ; 4 കോൺഗ
രാഹുൽ ഗാന്ധി എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ പിഎ കെ.ആർ. രതീഷ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റില്‍. ഓഫിസ് ജീവനക്കാരൻ എസ്.ആർ. രാഹുൽ, കോൺഗ്രസ് പ്രവർത്തകരായ കെ.എ. മുജീബ്, വി. നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. 5 കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നു. 3 പേരോട് ബുധനാഴ്ച ഉച്ചയ്ക്കും 2 പേരോട് വ്യാഴാഴ്ച രാവിലെയും അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാകണമെന്നായിരുന്നു നോട്ടിസ്. എന്നാൽ, ആരും ഹാജരായില്ല. തുടർന്നാണ് അറസ്റ്റ്. അതെ സമയം കള്ളക്കേസാണെന്നും ആടിനെ പട്ടിയാക്കുന്നുവെന്നും രതീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








