കോട്ടയം: കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ചിങ്ങവനം കുറിച്ചി മന്ദിരം കവലയിലെ സുധ ഫൈനാന്‍സ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. ഒരുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും എട്ടുലക്ഷം രൂപയും നഷ്ടമായി
ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഞായറാഴ്ചത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച തുറന്നപ്പോളാണ് മോഷണവിവരം പുറത്തറിയുന്നത്. രാവിലെ സ്ഥാപനം വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് പൂട്ട് പൊളിച്ചനിലയില്‍ കണ്ടത്. ഇതോടെ ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് പണവും സ്വര്‍ണവും കവര്‍ന്നതെന്നാണ് പ്രാഥമികനിഗമനം. സ്ഥാപനത്തിലേക്കുള്ള കോണിപ്പടികളിലും ചുമരിലും സോപ്പുപൊടി വിതറിയ നിലയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








