പാലക്കാട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ യു.ഡി.എഫിൻ്റെ നിലപാടിനോടാണ് ജനങ്ങൾക്ക് യോജിപ്പും വിശ്വാസവുമെന്ന് ശിവസേന കേരള രാജ്യ പ്രമുഖ് എം.എസ് ഭുവന ചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ UDF സർക്കാറിൻ്റെ കാലത്ത് യുവതി പ്രവേശനം വേണ്ട എന്ന് സുപ്രീം കോടതിയിൽ UDF സർക്കാർ നിലപാടറിയിച്ചു. ദേവസ്വം ബോർഡും ഇതേ നിലപാടിൽ ഉറച്ച് നിന്ന കാര്യം വിസ്മരിച്ച് കൂട. ഇടത് മുന്നണി അധികാരത്തിൽ വന്ന ശേഷം എടുത്ത നിലപാടാണ് സുപ്രീം കോടതിയിൽ നിന്നും മറിച്ചൊരു വിധിയുണ്ടാകുന്നതിന് ഇടയാക്കിയത്.
ശബരിമല വിഷയത്തിൽ BJP യ്ക്ക് ആത്മാർത്ഥതയില്ല. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രം നിയമ നിർമ്മാണം നടത്തണമെന്ന് ഭക്തജനങ്ങൾ ആവശ്യപ്പെട്ടപ്പോൾ പിൻതിരിഞ്ഞ് നിന്നവരാണ് BJP യും കേന്ദ്ര സർക്കാറുമെന്ന് ഭുവനചന്ദ്രൻ കുറ്റപ്പെടുത്തി. പാലക്കാട് ശിവസേന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








