തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശ്ശിക അനുവദിച്ചതിന് പിന്നാലെ പരിഹാസവുമായി മുൻ എംഎൽഎ ശബരിനാഥൻ രംഗത്ത്. നീണ്ട സമരത്തിനൊടുവിൽ സർക്കാരിൽ നിന്ന് ശമ്പള കുടിശ്ശിക പിരിച്ചെടുത്ത സഖാവ് ചിന്താ ജെറോമിന് അഭിനന്ദനങ്ങൾ എന്ന് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു . ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയതെന്നും, താൻ ഒരു ശുപാർശയും നൽകിയില്ല എന്ന് മാധ്യമങ്ങളിൽ ചിന്ത പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നതെന്നും ശബരിനാഥൻ പരിഹസിച്ചു. യുവജന കമ്മീഷൻ ചെയർപേഴ്സൺ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തിയത്തോടെ 14/10/2016 മുതൽ 25/05/2018 വരെയുള്ള 17 മാസങ്ങൾക്കുള്ള Rs 8,50,000 രൂപ കുടിശ്ശികയാണ് മുൻകാലപ്രാബല്യത്തിൽ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നത്. ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയത്. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






