ഉത്തര്‍പ്രദേശിലെ മിര്‍സപുറിലുള്ള ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയുടേയും തബസ്സും മിര്‍സയുടേയും മകളാണ് സാനിയ മിര്‍സ. വ്യോമസേനയുടെ യുദ്ധ വിമാനം പറത്താനൊരുങ്ങുകയാണ് സാനിയ. ഇതോടെ രാജ്യത്തെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റാകും സാനിയ മിര്‍സ.നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ)യില്‍ 149-ാം റാങ്കാണ് അവര്‍ കരസ്ഥമാക്കിയത്. യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വനിതയായ അവാനി ചതുര്‍വേദിയാണ് സാനിയയ്ക്ക് പ്രചോദനം.
‘ഫ്ളൈറ്റ് ലെഫ്റ്റനന്റ് അവാനി ചതുര്‍വേദിയില്‍ നിന്ന് ഞാന്‍ വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു, അവരെ കണ്ടാണ് ഞാന്‍ എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചത്. യുവതലമുറ എന്നെങ്കിലും എന്നില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ സാനിയ ദേഹത് കോട്വാലി പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ജസോവര്‍ എന്ന ചെറിയ ഗ്രാമമാണ് സാനിയയുടെ സ്വദേശം. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കള്‍ക്കും സെഞ്ചൂറിയന്‍ അക്കാദമിക്കുമാണ് സാനിയ നല്‍കുന്നത്. ‘നാഷണല്‍ ഡിഫന്‍സ് അക്കാദമി 2022 പരീക്ഷയില്‍ ഫൈറ്റര്‍ പൈലറ്റില്‍ സ്ത്രീകള്‍ക്കായി രണ്ട് സീറ്റുകള്‍ മാത്രമേ സംവരണം ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ആദ്യ ശ്രമത്തില്‍ അത് നേടാന്‍ എനിക്ക് സാധിച്ചില്ലെങ്കിലും രണ്ടാം തവണ ഞാനത് നേടിയെടുത്തു’ സാനിയ പറഞ്ഞു.
‘ഞങ്ങളുടെ മകള്‍ ഞങ്ങളേയും ഈ ഗ്രാമത്തേയും അഭിമാനത്തിലെത്തിച്ചിരിക്കുന്നു. യുദ്ധവിമാന പൈലറ്റ് ആകുക എന്ന സ്വപ്നം അവള് നിറവേറ്റിയിരിക്കുന്നു. ഈ ഗ്രാമത്തിലെ ഓരോ പെണ്‍കുട്ടികള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാന് അവള് പ്രചോദനം നല്കി’ സാനിയയുടെ മാതാവ് തബസ്സും മിര്‍സ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







