പാറ്റ്‌ന: ബീഹാറിലെ പോസ്‌കോ കോടതി ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് വധശിക്ഷ വിധിച്ചു. ശനിയാഴ്ചയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് ഗോപാൽഗഞ്ച് കോടതി പ്രതിക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. ഇരയുടെ അമ്മയ്ക്ക് അധിക ധനസഹായം നൽകണമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന സംഭവത്തെ തുടർന്നാണ് പോസ്‌കോ കോടതിയുടെ വിധി. തലസ്ഥാനമായ പട്നയിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഗോപാൽഗഞ്ചിലെ സിദ്ധവാല പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്.
ഇരയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാറി പ്രതിയായ ജയ്കിഷന്‍ ഷായുടെ വീട്ടില്‍ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കിട്ടിയത്. മൃതദേഹം ചാക്കിൽ കെട്ടി ഇരുമ്പ് പെട്ടിയിൽ നിറച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
കുട്ടിയെ പീഡിപ്പിച്ചതായും പീഡനത്തിനു ശേഷം കൊലപ്പെടുത്തിയെന്നും പോലീസ് ചോദ്യം ചെയ്തപ്പോൾ ഇയാള്‍ സമ്മതിച്ചു. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ. ഐപിസി 302, 376 (എ, ബി), പോക്സോ നിയമത്തിലെ 4,6,8 വകുപ്പുകള്‍ എന്നിവയാണ് പ്രതിയ്ക്കെതിരെ ചുമത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









