തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിലായി. തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് കോടതി നിർദേശം നൽകിയിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജ് അറസ്റ്റ് സ്ഥിരീകരിച്ചു.
തിരുവനന്തപുരത്തെ സരിതയുടെ വസതിയിലാണ് അറസ്റ്റ്. ഇവരെ ഇപ്പോൾ റോഡ് മാർഗം കോഴിക്കോട് കൊണ്ടുപോകുന്നു. സോളാർ ഇടപാടുമായി ബന്ധപ്പെട്ട വിവിധ സാമ്പത്തിക തട്ടിപ്പുകളിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും സരിത ഹാജരായില്ല.
സരിത, ബിജു രാധാകൃഷ്ണൻ കോഴിക്കോട് സ്വകാര്യ വ്യവസായി അബ്ദുൽ മജീദിൽ നിന്ന് 4270000 രൂപ തട്ടിയെടുത്തെന്നതാണ് കേസ്. സോളാർ തട്ടിപ്പിന്റെ ആദ്യത്തെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നാണിത്. ശിക്ഷ വിധിക്കുന്നതിനായി മാറ്റിവച്ച കേസിലാണ് അറസ്റ്റ്. സരിതയെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്നാണ് അറിയുന്നത്. സരിതയുടെ അഭാവത്തെ തുടർന്ന് മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് മാറ്റിവച്ചു.
സരിതയെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പോലീസിന്റെ സഹായം പ്രതീക്ഷിച്ചതിനാൽ ഇന്ന് അറസ്റ്റിലായ സരിത എസ് നായർ കേസിൽ മുൻകൂട്ടി ജാമ്യാപേക്ഷ നൽകിയിരുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








