മസ്കറ്റ്: ഒമാനിലെ ഖസബ് ടെലഗ്രാഫ് ബീച്ചില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ ബോട്ടപകടത്തിൽ കോഴിക്കോട് നരിക്കുനി സ്വദേശികളായ രണ്ട് കുട്ടികൾ മരിച്ചു. പുല്ലാളൂർ തച്ചൂർ ലുക്മാനുൽ ഹക്കീം – മുഹ്സിന ദമ്പതികളുടെ മക്കൾ ഹൈസം (7), ഹാമിസ് (4) എന്നിവരാണ് മരിച്ചത്. കുടുംബം സഞ്ചരിച്ച സ്പീഡ് ബോട്ട് എൻജിൻ തകരാർ കാരണം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. മാതാപിതാക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ചെറിയപെരുന്നാള്‍ പ്രമാണിച്ച് ബീച്ചില്‍ എത്തിയതായിരുന്നു കുടുംബം. കുട്ടികളുടെ പിതാവ് ലുക്മാനുല്‍ ജോലി ചെയ്യുന്ന ടൂറിസം കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍പെട്ട ബോട്ടില്‍ ലുക്മാനുലും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ബീച്ചിലെ മറ്റൊരു ബോട്ടിന് യന്ത്രത്തകരാര്‍ ഉണ്ടായപ്പോള്‍ അത് പരിഹരിക്കാനായി കുട്ടിയുടെ പിതാവ് ഭാര്യയേയും മക്കളേയും നിര്‍ത്തിയിട്ടിരുന്ന ബോട്ടിലിരുത്തി പോയപ്പോഴായിരുന്നു അപകടം.
സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി മുഹ്സിനയെ രക്ഷിച്ചെങ്കിലും കുട്ടികള്‍ ബോട്ടിനടിയില്‍ പെട്ടു പോയതിനാല്‍ രക്ഷിക്കാനായില്ല.ഖസബ് ഇന്ത്യന്‍ സ്കൂളിലെ ഒന്നാംക്ല ാസ് വിദ്യാര്‍ഥിയാണ് ഹൈസം മുഹമ്മദ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.