രഹസ്യ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ സ്വകാര്യഭാഗം അലുമിനിയം നൂല്‍ കൊണ്ട് തുന്നിക്കെട്ടി ഭര്‍ത്താവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയിലാണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
രക്തസ്രാവം ഉണ്ടായതോടെ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും മുങ്ങി. തുടര്‍ന്ന് സമീപ ഗ്രമത്തില്‍ താമസിക്കുന്ന യുവതിയുടെ അമ്മ എത്തിയാണ് മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെയും മാതാവിന്റെയും പരാതിയില്‍ പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു.
വൈദ്യപരിശോധനയില്‍ യുവതിക്ക് ഗുരുതര പരിക്കേറ്റതായി തെളിഞ്ഞിട്ടുണ്ടെന്നും ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കൃത്യമായ ചികിത്സ ഉറപ്പുവരുത്തിയെന്നും രാംപുര്‍ എസ്.പി. അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









