കോട്ടയം കറുകച്ചാലിൽ പ്രാർഥനക്കെത്തിയ ഇരുപതുകാരിയുമായി ഒളിച്ചോടിയ 58 കാരനായ പാസ്റ്റർ അറസ്റ്റിൽ. ചാമംപതാൽ മാപ്പിളക്കുന്നേൽ എം സി ലൂക്കോസാണ് അറസ്റ്റിലായത്. മുണ്ടക്കയം സ്വദേശിയായ യുവതിയുമായാണ് കഴിഞ്ഞ മാസം പാസ്റ്റർ നാടുവിട്ടത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ആറ് മാസം മുമ്പാണ് യുവതി പാസ്റ്ററുടെ വീട്ടിൽ പ്രാർഥനക്കെത്തിയത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. തുടർന്ന് വീട്ടിൽ കത്തെഴുതി വെച്ച് യുവതി പാസ്റ്റർക്കൊപ്പം നാടുവിട്ടു. കമ്പം, തേനി എന്നിവിടങ്ങളിലെ ലോഡ്ജിലാണ് ഇവർ കഴിഞ്ഞത്. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









