മൂന്നാർ ∙ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനു തീപിടിച്ചു. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണു മൂന്നാർ ടൗണിൽ ഇന്നലെ ഉച്ചയ്ക്കു തീപിടിച്ചത്. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്നു തീയണച്ചതിനാൽ ദുരന്തമൊഴിവായി.
അതെ സമയം ടാങ്ക് നിറയെ ഇന്ധനം നിറച്ചതിനെത്തുടർന്ന് ഇന്ധനം കവിഞ്ഞൊഴുകിയതു കാരണമാണു തീപിടിത്തമുണ്ടായതെന്നാണു നിഗമനം. തീ പടരുന്നതു കണ്ട് ദമ്പതികൾ ബൈക്കിൽ നിന്നിറങ്ങി രക്ഷപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






