കോഴിക്കോട് കായക്കൊടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അയല്‍വാസികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. കായക്കൊടി സ്വദേശി ബാബുവിനെ കൊല്ലപ്പെട്ട നിലയിലും അയല്‍വാസി രാജീവനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവന് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






