കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്. കരിന്തളം ഗവൺമെൻ്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് അറസ്റ്റ്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അഗളി പൊലീസിന് മുൻപിൽ വിദ്യ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. കരിന്തളം കോളേജിൽ വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഒരു വർഷം ജോലി ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









