തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് മകളുടെ വിവാഹത്തിന് തലേദിവസം പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപത്ത് താമസിക്കുന്ന യുവാക്കളുടെ മർദനമേറ്റായിരുന്നു മരണം. ഇന്ന് വർക്കല ശിവഗിരിയിൽ പെൺകുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പുലർച്ചെ ഒരു മണിയോടെയാണു പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച് ഫോൺ വന്നതെന്നു കല്ലമ്പലം പൊലീസ് അറിയിച്ചു. രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്ന് വീട്ടിൽ വിവാഹ സൽക്കാരമുണ്ടായിരുന്നു. ഇതിനു ശേഷം ആളുകളെല്ലാം വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെയാണ് അയൽവാസികളായ ജിഷ്ണുവും സഹോദരൻ ജിജിനും രണ്ടു സുഹൃത്തുക്കളും ഇവിടേക്ക് എത്തിയത്. ഈ സമയത്ത് രാജുവും ഭാര്യയും വിവാഹിതയാകുന്ന മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാജുവിന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല.
രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടക്കാനിരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്ത് ജിഷ്ണു സഹോദരന്‍ ജിജിന്‍ എന്നിവരുള്‍പ്പെട്ട നാലംഗ സംഘമാണ് ആക്രമിച്ചത്. അപ്രതീക്ഷിതമായി ജിഷ്ണുവും സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തി രാജുവിനോട് വഴക്കിട്ടു. സംഘത്തിലുണ്ടായിരുന്ന ജിജിൻ എന്ന യുവാവ് മണ്‍വെട്ടി കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി.
ശ്രീലക്ഷ്മിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ച് പെൺകുട്ടി വിവാഹത്തിന് തയ്യാറായി. വടശേരികോണം സ്വദേശി ജിഷ്ണു സുഹൃത്തുക്കളായ ജിജിന്‍, ശ്യാം, മനു എന്നിവരാണ് പിടിയിലായത്. ഓട്ടോഡ്രൈവറാണ് മരിച്ച രാജു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









