തിരുവനന്തപുരം: കെ. വിദ്യയുമായി ബന്ധപ്പെട്ട വ്യാജരേഖ ചമയ്ക്കല്‍ കേസ് എസ്.എഫ്.ഐയുടെ മുകളില്‍ കെട്ടേണ്ട കാര്യമില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. അതിനുള്ള ശ്രമമാണ് നിലവില്‍ സംസ്ഥാനത്ത് നടക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു. തനിക്ക് ഇതില്‍ പങ്കുണ്ടെന്ന് വരെ ആരോപണം ഉയര്‍ത്തിയവരുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച ഒരു തെളിവും ഇവര്‍ പുറത്ത് വിട്ടിട്ടില്ല. എസ്.എഫ്.ഐ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതത്ര നിഷ്കളങ്കമായ ശ്രമമല്ലെന്നും ആര്‍ഷോ പറഞ്ഞു.
വ്യാജരേഖയുമായി തന്നെ ബന്ധിപ്പിക്കാന്‍ തെളിവുകളുണ്ടെന്ന് വാദിക്കുന്ന കെ.എസ്.യു നേതാക്കള്‍ എന്തുകൊണ്ട് തെളിവുകള്‍ പുറത്ത് വിടുന്നില്ലെന്നും അതെ സമയം തനിക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









