തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിന് കൂട്ടിരിക്കാനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അമ്മയ്ക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ യുവതിയെ കാറിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവര്‍ യുവതിയെ തിരികെ ഇവിടെ ഇറക്കി വിട്ടു മടങ്ങി. മടങ്ങിയെത്തുമ്പോൾ, വസ്ത്രം കീറി ദേഹമാസകലം ചെളി പറ്റിയിരുന്നു. സംശയം തോന്നിയ ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തുന്നത്. തുടർന്ന് ആശുപത്രി ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








