കൊച്ചി; എറണാകുളം സൗത്ത് റെയിൽപാളത്തിനടുത്തുള്ള വീടിനു തീപിടിച്ച് സ്ത്രീ മരിച്ചു. പുഷ്പവല്ലി (57)ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.
ഇവരുടെ രണ്ട് ആൺമക്കളും ജോലിക്കു പോയശേഷമാണ് തീപിടിത്തം ഉണ്ടായത്. വീട്ടിൽ നിന്ന് തീ വരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. തുടർന്ന് ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








