കോഴിക്കോട്: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് യുവനേതാവിനെ ഇറക്കി എൽ.ഡി.എഫ്. യുവജനതാദൾ(എസ്) സംസ്ഥാന സെക്രട്ടറി, ജനദാതൾ(എസ്) കുന്നമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുന്ന സി കെ ഷമീമിനെയാണ് കുന്നമംഗലം ഡിവിഷനിലേക്ക് എൽ.ഡി.എഫ് ഇത്തവണ തിരെഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത്.
വാണിജ്യ ശാസ്ത്രത്തിൽ ഗവേഷണം പൂർത്തീകരിച്ച ഷമീം ദി ഏഷ്യൻഗ്രാഫ് ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ കൂടിയാണ്. 2015 ൽ കെട്ടാങ്ങൽ ബ്ലോക്ക് ഡിവിഷനിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷമീം അവിടം അസാധാരണമായ മുന്നേറ്റം നടത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









