ദില്ലി: രാജ്യത്തെ സാമ്ബത്തിക രംഗം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാന്ദ്യത്തിലായ സമ്ബദ് വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താന്‍ ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. രാവിലെ പതിനൊന്ന് മണിയോടെയാണ് ബജറ്റ് അവതരിപ്പിക്കുക. രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുന്ന പ്രഖ്യാപനങ്ങളും ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
അവതരണത്തിന് മുമ്പായി രാവിലെ 10: 15 ന് കേന്ദ്ര മന്ത്രിസഭ യോഗം ചേരും. സാധാരണയായി, അവതരണത്തിന്റെ ദൈർഘ്യം 90 മുതൽ 120 മിനിറ്റ് വരെയാണ്. ഈ വർഷം ആദ്യമായി കേന്ദ്ര ബജറ്റ് കടലാസില്ലാത്ത രൂപത്തിൽ അവതരിപ്പിക്കും.
പാർലമെന്റ് അംഗങ്ങളും (എംപിമാരും) പൊതുജനങ്ങളും ലളിതമായ ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗിച്ച് ബജറ്റ് രേഖകൾ തടസ്സരഹിതമായി ആക്സസ് ചെയ്യുന്നതിനായി ധനമന്ത്രി “ കേന്ദ്ര ബജറ്റ് മൊബൈൽ ആപ്പ് ” പുറത്തിറക്കിയതായി ധനമന്ത്രാലയം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









