കുന്നമംഗലം: ഉപപോക്താക്കളായ ഉടമകളുടെ വീടുകളിലേക്ക് ക്ഷേമ പെൻഷനുമായി വന്ന ചാത്തമംഗലം സർവ്വീസ് സഹകരണ ബാങ്ക് കലക്ഷൻ ഏജന്റ് നായർക്കുഴി സ്വായദേശിയായ ഷാജി. ഒ.പിയെയാണ് മുസ്ലിം ലീഗ് പ്രവർത്തകർ അരയൻകോടിൽ വെച്ച് തടഞ്ഞത്.
വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് തടിച്ചു കൂടിയ സി. പി. എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഒ.പി ഷാജി പോലീസിൽ പരാതി നൽകി.പ്രതിഷേധ പരിപാടിയിൽ സി.പി.എം കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം ഓളിക്കൽ ഗഫൂർ, പ്രകാശൻ നായർക്കുഴി എന്നിവർ സംസാരിച്ചു. സംഭവ സ്ഥലത്ത് ഉടൻ തന്നെ മാവൂർ പോലീസ് എത്തി ഇരുവിഭാഗങ്ങളെയും നീക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








