രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 86,36,012 പേര്‍ക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.
512 പേര്‍ ഇന്നലെ മരിച്ചു. ആകെ കൊവിഡ് മരണം 1,27,571 ആയി ഉയര്‍ന്നു. ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ താഴെയായത് ആശ്വാസകരമാണ്. നിലവില്‍ 4,94,657 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
ചികിത്സയിലിരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാള്‍ 6557 പേര്‍ കുറവുണ്ട്. ഇന്നലെ 50,326 പേര്‍ രോഗമുക്തി നേടി. ഇതുവരെ 12 കോടിയിലേറെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 11.53 ലക്ഷം സാമ്ബിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു
മഹാരാഷ്ട്രയിലാണ് കൂടുതല്‍ ആക്ടീവ് കേസുകള്‍ ഉള്ളത്. 93,400 പേര്‍ ചികിത്സയില്‍ കഴിയുന്നു. കേരളത്തില്‍ 78,812 ആക്ടീവ് കേസുകളുണ്ട്. 1742 പേരാണ് കേരളത്തില്‍ ഇതിനോടകം മരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









