പാട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ശക്തരാക്കുക മാത്രമായിരുന്നു തന്‍റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍. തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് കരുതിയ എല്‍.ജെ.പിക്ക് ഒരു സീറ്റ് മാത്രം ലഭിച്ച് വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രതികരണം.
ഞങ്ങള്‍ ആഗ്രഹിച്ചത് പൂര്‍ത്തീകരിക്കാനായി. ബി.ജെ.പി ശക്തമായ പാര്‍ട്ടിയായി ഉയര്‍ന്നുവരണമെന്നായിരുന്നു ആഗ്രഹം. മറ്റ് പാര്‍ട്ടികളെ പോലെ നിരവധി സീറ്റുകള്‍ നേടാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ബി.ജെ.പിയെ ശക്തരാക്കുന്നതിലാണ് ഞങ്ങള്‍ ശ്രമിച്ചത്. അതില്‍ ഞങ്ങള്‍ക്ക് സ്വാധീനമുണ്ടായതില്‍ സന്തോഷമുണ്ട് -ചിരാഗ് പാസ്വാന്‍ പറഞ്ഞു.
നിതീഷ് കുമാറിന്‍റെ ജെ.ഡി(യു)വുമായി ഒത്തുപോകില്ലെന്ന് പ്രഖ്യാപിച്ച് എന്‍.ഡി.എ സഖ്യം വിട്ട് തനിച്ചാണ് എല്‍.ജെ.പി മത്സരിച്ചത്. ജെ.ഡി(യു) മത്സരിച്ച സീറ്റുകളിലെല്ലാം സഥാനാര്‍ഥികളെ നിര്‍ത്തിയ എല്‍.ജെ.പി പക്ഷേ, ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. എല്‍.ജെ.പിയുടെ നീക്കം ജെ.ഡി(യു)വിന് സീറ്റ് കുറയുന്നതില്‍ പ്രധാന പങ്കു വഹിച്ചതായാണ് വിലയിരുത്തല്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









