കൊല്ലം∙ മദ്യപാനത്തെ തുടർന്നുണ്ടായ കുടുംബ വഴക്കിനിടെ പിതാവ് വീടിനു പുറത്തേക്ക് വലിച്ചെറിഞ്ഞ ഒന്നര വയസ്സുകാരിയുടെ സംരക്ഷണം സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. തലയോട്ടിക്കു ഗുരുതര പരുക്കേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് കുട്ടി. തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സമിതി ഏറ്റെടുത്തത്. പരിചരണത്തിനായി സമിതിയിൽ നിന്നുള്ള അമ്മമാരെ ആശുപത്രിയിൽ എത്തിച്ചു.
കുട്ടി ആരോഗ്യ സ്ഥിതി വീണ്ടെടുത്തു വരുന്നതായും അപകട നില തരണം ചെയ്തതിനാൽ വെന്റിലേറ്ററിൽ നിന്നു മാറ്റിയതായും അറിയിച്ചു. വലിച്ചെറിഞ്ഞ ആഘാതത്തിൽ തലയുടെ പിൻവശത്തായിരുന്നു പൊട്ടൽ. ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു.കഴിഞ്ഞ ദിവസം കൊല്ലം കുറവൻപാലത്താണ് സംഭവം. കുട്ടിയുടെ അച്ഛൻ തമിഴ്നാട് തിരുനെൽവേലി സ്വദേശി മുരുകനെ (35) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തിയതിനു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








