ഹോട്ടലിലെ ചായയിൽ മധുരം കുറഞ്ഞു പിന്നീട് വാക്കേറ്റംനടന്നു അവസാനം കത്തിക്കുത്തിൽ കലാശിച്ചു. അടിവയറിന് കുത്തേറ്റ് സാരമായി പരുക്കേറ്റ ടിഎ റസ്റ്ററന്റ് ഉടമ തോട്ടിൽ മനാഫിനെ കോഴിക്കോട് മെഡി.കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. പ്രതി ടി.കെ.സുബൈറിനെ പൊലീസ് പിടികൂടി. ഉച്ചവരെ താനൂരിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു. ചായ കുടിക്കാനെത്തിയ സുബൈർ, ചായയിൽ മധുരം കുറവാണെന്ന് പറഞ്ഞ് ഹോട്ടലുടമയായ മനാഫുമായി വഴക്കുണ്ടാക്കി. അതിനുശേഷം ഹോട്ടലിൽനിന്ന് മടങ്ങിയ ഇയാൾ കത്തിയുമായി തിരിച്ചെത്തി മനാഫിനെ ആക്രമിക്കുകയായിരുന്നു. മനാഫിനു ഒന്നിലധികം കുത്തേറ്റിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







