ചൊവ്വാഴ്ച ദോഹയിൽ നടക്കുന്ന യുഎഇ-ഓസ്ട്രേലിയ ലോകകപ്പ് യോഗ്യതാ ഫുട്ബോൾ മത്സരത്തിനായി യുഎഇ ഫുട്ബോൾ ഫെഡറേഷൻ 5,000 ടിക്കറ്റുകൾ വാങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു, ഇത് ദോഹയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ടീം ആരാധകർക്ക് സൗജന്യമായി നൽകും. യു.എ.ഇ.ക്ക് ഗ്രൗണ്ടിൽ പിന്തുണ വർധിപ്പിക്കുകയാണ് ലക്ഷ്യം. ഓസ്ട്രേലിയക്കെതിരെയുള്ള മത്സരം എളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാം. പക്ഷെ കാണികളുടെ സപ്പോർട്ട് ഞങ്ങൾക്ക് വേണം. കളിക്കാർക്ക് വലിയ പ്രചോദനമായിരിക്കും അത്,” യു.എ.ഇ ടീം അംഗം അബ്ദുല്ല റമദാൻ പറഞ്ഞു.
ലോകകപ്പ് അവസാന റൗണ്ട് യോഗ്യതാ മത്സരത്തിനാണ് ദോഹ നാളെ വേദിയാകുന്നത്. രണ്ട് ടീമുകൾക്കും നടക്കാനിരിക്കുന്നത് സുപ്രധാന പോരാട്ടമാണ്. നാളത്തെ മത്സരത്തിൽ ജയിക്കുന്നവർ മറ്റൊരു പ്ലേ ഓഫിനായി പെറുവിനെ നേരിടും. ജയിക്കുന്ന ടീം ലോക കപ്പിൽ ഡി ഗ്രൂപ്പിൽ ഇടം നേടും. ഫ്രാൻസ്, ഡെൻമാർക്ക്, ടുണീഷ്യ എന്നീ രാജ്യങ്ങളാണ് ഡി ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ. യു.എ.ഇ വിജയിച്ചാൽ വരുന്ന ലോക കപ്പിൽ മത്സരിക്കുന്ന മൂന്നാമത്തെ ഗൾഫ് രാജ്യമായിരിക്കും അവർ. സൗദി അറേബ്യ ലോക കപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ആതിഥേയരെന്ന നിലക്ക് ഖത്തറും യോഗ്യത നേടി. അതുകൊണ്ടുതന്നെ അബു ദാബിക്ക് ഇത് അഭിമാന പോരാട്ടമാണ്. അതേസമയം മാച്ച് കണക്കിലെടുത്ത് ദോഹ മെട്രോ സർവീസ് രാത്രി ഒരു മണി വരെ ഉണ്ടായിരിക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







