റിയാദ്: രാജ്യത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗജന്യമായാണ് വിസ കാലാവധി നീട്ടി നല്‍കുകയെന്നത് മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. അതേസമയം, മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് ഇത് ബാധകമല്ല.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്ന് വിസയുടെ കാലാവധി നഷ്ടപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുപ്രകാരം ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി.
കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതില്‍ പ്രവാസികളോടൊപ്പം നില്‍ക്കാനുള്ള സൗദി ഭരണകൂടത്തിന്റെ താല്പര്യമാണ് ഇതില്‍ പ്രകടമാകുന്നതെന്നും വിസ കാലാവധി നീട്ടുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.