ദില്ലി: കോവിഡ് വാക്സിനായുള്ള കാത്തിരിപ്പിന് വിരാമമിട്ട് യു എസ് മരുന്ന് കമ്ബനിയായ ഫൈസര്‍.കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി ഫെെസര്‍ അറിയിച്ചു. വാക്സിന്‍ പരീക്ഷണം തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ വിജയകരമായിരുന്നെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഫൈസര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് നീക്കം.
ഈ വര്‍ഷം 50 ദശലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകളും അടുത്ത വര്‍ഷം 1.3 ബില്ല്യണ്‍ഡോസുകളും കമ്ബനി പുറത്തിറക്കുമെന്നും ഫൈസര്‍ അറിയിച്ചു.
യു.എസ് ഫാര്‍മ കമ്ബനിയായ ഫെെസറും ജര്‍മന്‍ മരുന്ന് കമ്ബനിയായ ബയേണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമെന്ന് കമ്ബനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഫെെസര്‍ ഇതുവരെ ഇന്ത്യയിലെ ഒരു കമ്ബനിയുമായും വിതരണ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. അതേസയം ആര്‍.എന്‍.എ വാക്‌സിന്‍ ലഭ്യമാകുന്നതിനായി ഫെെസറുമായി ചര്‍ച്ച നടത്തിവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ വിജയം കണ്ട റഷ്യന്‍ വാക്സിന്‍ സ്പുട്നിക് ഇന്ത്യയില്‍ വിതരണത്തിന് പങ്കാളിയെ കണ്ടെത്തിയിരുന്നു. മരുന്ന് വിതരണത്തിനായി രൂപീകരിച്ച ദേശീയ ഉപദേശക സമിതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും ഫൈസര്‍ ഇന്ത്യയിലെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുക. അടുത്ത കൊല്ലം അഞ്ചുകോടി ആളുകള്‍ക്ക് നല്‍കാനുള്ള വാക്സില്‍ ഉല്പാദനമാണ് ഫൈസര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കണമെന്നത് ഫൈസറിന്‍റെ ഇന്ത്യന്‍ പ്രവേശത്തിന് തടസ്സമാവുമെന്നും വിലയിരുത്തലുകളുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









