കഴക്കൂട്ടത്ത് സുഹൃത്തുമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ മറ്റൊരു സുഹൃത്ത് നിർബന്ധിച്ചു ബൈക്കിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. കൃഷിഭവൻ ഗോഡൗണിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത അവനവഞ്ചേരി സ്വദേശി കിരണിനെ (25) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലീസ് എസ്എടി ആശുപത്രിയിൽ എത്തിച്ചു.
യുവതി ശനിയാഴ്ച വൈകിട്ടു മറ്റൊരു സുഹൃത്തുമായി ടെക്നോപാർക്കിനു സമീപത്തെ റസ്റ്ററന്റിൽ എത്തി.ഇതറിഞ്ഞ കിരൺ അവിടെയെത്തി ഭീഷണിപ്പെടുത്തി യുവതിയെ ബൈക്കിൽ കയറ്റി. മേനംകുളം ഭാഗത്തു വച്ചു യുവതിയെ മർദിച്ച കിരൺ പിന്നീട് അനുനയിപ്പിച്ചു വെട്ടുറോഡിലുള്ള കൃഷിഭവന്റെ ഗോഡൗണിൽ കൊണ്ടുപോയ ശേഷം ഞായർ പുലർച്ചെ വരെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് രാവിലെ അവിടെനിന്നു രക്ഷപ്പെട്ട യുവതിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ വസ്ത്രം നൽകുകയും കഴക്കൂട്ടം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി കിരണിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








