കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോരുതോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മാഞ്ഞൂര്‍ (5), വെളിയന്നൂര്‍ (5), എറണാകുളം ജില്ലയിലെ എടവനക്കാട് (9), കണ്ണാമാലി (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ പറളം (2), എരുമപ്പെട്ടി (5), പത്തനംതിട്ട ജില്ലയിലെ പെരിങ്ങന (സബ് വാര്‍ഡ് 7), പാലക്കാട് ജില്ലയിലെ ചാലിശേരി (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അതേസമയം കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









