ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ തിരുവോണത്തിന്റെ ലഹരിയിലാണ് നാടും നഗരവും. ഓണക്കോടിയും പൂക്കളവും സദ്യവട്ടങ്ങളുമായി തിരുവോണത്തിന് എല്ലാവർഷത്തെയും പോലെ വർണാഭമാണ്. ഐക്യത്തിന്റെയും സമത്വത്തിന്റെയും ഉത്സവമായ പൊന്നോണം മലയാളികൾക്ക് ഗൃഹാതുരമായ ഓർമ്മയാണ്. വറുതിയുടെ കർക്കിടകം കടന്നാണ് സമൃദ്ധിയുടെ തിരുവോണം വന്നെത്തുന്നത്. ഒരു കൊയ്ത്തുത്സവം എന്നതിലുപരി ഓണം എന്നാൽ മഹാബലിയെ അഥവാ നമ്മുടെ സ്വന്തം മാവേലിയെ വരവേൽക്കാനുള്ള ഉത്സവമായാണ് ഓണം ആഘോഷിക്കുന്നത്.
കേരള സർക്കാരിന്റെ ‘ഓണം സന്ദേശം’ വിപുലവും ഗംഭീരവുമായ പരിപാടികളോടെ ഓണ വാരാഘോഷത്തിന് തുടക്കമായി. സാംസ്കാരികോത്സവത്തിന്റെ ഏഴ് ദിനരാത്രങ്ങൾ. സംസ്ഥാന സർക്കാരിന്റെ ഓണ വാരാഘോഷം തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നർത്തകി മല്ലിക സാരാഭായി, ചലച്ചിത്ര നടൻ ഫഹദ് ഫാസിൽ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








